Kerala
ഏറ്റുമാനൂരിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസ്; നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിലിൽ നിന്നുമിറങ്ങുന്നത്.
നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് പറഞ്ഞു. നോബിക്ക് ജാമ്യം കിട്ടിയത് കൊണ്ട് കേസ് തീരില്ല. അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും കുര്യാക്കോസ് പറഞ്ഞു.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി കണക്കിലെടുത്തില്ല. നോബി ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതാണ് പോലീസ് റിപ്പോർട്ട്.