വിജയ് ദേവരകൊണ്ട-രഷ്മിക മന്ദാന കൂട്ടുകെട്ടിൽ ഡിയർ കോമ്രേഡ്; ട്രെയിലർ റിലീസ് ചെയ്തു

വിജയ് ദേവരകൊണ്ട-രഷ്മിക മന്ദാന കൂട്ടുകെട്ടിൽ ഡിയർ കോമ്രേഡ്; ട്രെയിലർ റിലീസ് ചെയ്തു

വിജയ് ദേവരകൊണ്ടയും രഷ്മിക മന്ദാനയും നായികാനായകൻമാരായി എത്തുന്ന ഡിയർ കോമ്രേഡിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജൂലൈ 26ന് ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ ഇ4 എന്റർടെയ്ൻമെന്റ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് ഡിയർ കോമ്രേഡ് പുറത്തിറങ്ങുന്നത്. രാഷ്ട്രീയം, പ്രണയം, സ്‌പോർട്‌സ് എല്ലാം വിഷയമാകുന്ന ചിത്രമാണിത്. ഗീതാ ഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയും രഷ്മികയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഡിയർ കോമ്രേഡ്. ഭരത് കമ്മയാണ് കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത്.

Share this story