പാരസൈറ്റിന് നാല് അവാർഡുകൾ; മികച്ച നടനായി ഫീനിക്‌സ്, സെൽവെഗർ മികച്ച നടി

പാരസൈറ്റിന് നാല് അവാർഡുകൾ; മികച്ച നടനായി ഫീനിക്‌സ്, സെൽവെഗർ മികച്ച നടി

92ാമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. നാല് അവാർഡുകൾ നേടി ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് ചരിത്രം കുറിച്ചതാണ് ഇത്തവണത്തെ പ്രത്യേകത. 90 വർഷത്തെ ഓസ്‌കാർ അവാർഡ് ചരിത്രത്തിൽ ഇതാദ്യമാണ് ഒരു കൊറിയൻ ചിത്രം ഇത്രയുമധികം അവാർഡുകൾ കരസ്ഥമാക്കുന്നത്.

മികച്ച സിനമ, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നിവക്കാണ് പാരസൈറ്റിന് അവാർഡുകൾ ലഭിച്ചത്. ബോൻ യൂൻ ഹോയാണ് ചിത്രത്തിന്റെ സംവിധായകൻ

മികച്ച നടനായി ഏവരും പ്രതീക്ഷക്കപ്പെട്ടതു പോലെ തന്നെ ജോക്കറിനെ അനശ്വരമാക്കിയ വാക്വിൻ ഫീനിക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. ഷോബിസ് ഇതിഹായം ജ്യൂഡിയെ പുനരാവിഷ്‌കരിച്ച റെനെയ് സെൽവെഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു

1917 എന്ന ചിത്രം മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് അവാർഡുകളാണ് 1917 കരസ്ഥമാക്കിയത്. ജോക്കറിന് മികച്ച സംഗീത സംവിധാനത്തുള്ള പുരസ്‌കാരം കൂടി ലഭിച്ചു.

റോക്കറ്റ്മാനിലെ ലവ് മി എഗൈൻ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എൽട്ടൽ ജോൺ, ബേർണി ടൗപിൻ എന്നിവർക്കാണ് പുരസ്‌കാരം. ജോക്കറിലെ സംഗീത സംവിധാനത്തിന് ഹിൽദർ ഗുദനോത്തിത്തറിനും പുരസ്‌കാരം ലഭിച്ചു

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ആയി ദ നെയ്ബേഴ്സ് വിൻഡോ തെരഞ്ഞെടുക്കപ്പെട്ടു. 1917ന് സാങ്കേതിക വിഭാഗത്തിലെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. ഛായഗ്രഹണത്തിന് റോജർ ഡീകിൻസ്, മികച്ച വിഷ്വൽ എഫ്കട്സ്, ശബ്ദമിശ്രണം എന്നിവക്കും 1917നാണ് പുരസ്‌കാരം

ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി. വൺസ് അപോൺ എ ടൈം ഇൻ എ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അർഹനായത്

ടോസ് സ്റ്റോറി 4 ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ദക്ഷിണ കൊറിയൻ പാരാസൈറ്റിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചു. ബോങ് ജൂ ഹോയും ഹാൻ ജിൻ വോണുമാണ് തിരക്കഥ എഴുതിയത്.

മികച്ച അവലംബിത തിരക്കഥ ജോ ജോ റാബിറ്റിന് ലഭിച്ചു. തായ്ക വൈറ്റിറ്റിയാണ് തിരക്കഥ രചന നടത്തിയത്. ലിറ്റിൻ വിമൻ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ജാക്വിലിൻ ഡുറാൻ ഏറ്റുവാങ്ങി.

അമേരിക്കൻ ഫാക്ടറിയാണ് മികച്ച ഡോക്യൂമെന്ററി ചിത്രം. ലേണിംഗ് ടു സ്‌കേറ്റ് ബോർഡ് ഇൻ എ വാർസോൺ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി.

മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡോൺ മികച്ച സഹനടിയായി.

Share this story