ഭീകര ട്വിസ്റ്റുമായി നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു

ഭീകര ട്വിസ്റ്റുമായി നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര നീലക്കുയില്‍ അവസാനിച്ചു. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായി കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കുകയായിരുന്നു.

നായകനായ ആദിത്യന്‍ കാട്ടിലകപ്പെടുന്നതിലൂടെയാണ് കഥ തുടങ്ങിയത്. വഴിതെറ്റി എത്തിയ ആദിത്യന് വനമകള്‍ കസ്തൂരിയെ വിവാഹം ചെയ്യേണ്ടി വരുന്നു. എന്നാല്‍ വിവാഹ വിവരം വീട്ടില്‍ പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. തുടര്‍ന്ന് കസ്തൂരി വീട്ടുവേലക്കാരിയായി വീട്ടില്‍ തുടരുകയാണ്. കാട്ടിലേക്ക് പോകുന്നതിനും ഏഴ് വര്‍ഷങ്ങള്‍ മുന്നേതന്നെയുള്ള ആദിയുടെ പ്രണയം, റാണി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലേക്കെത്തുന്നു. വീട്ടിലെ പല കഥാത്രങ്ങള്‍ക്കും സത്യമറിയാമെങ്കിലും അതിന്റെ രഹസ്യ സ്വഭാവം തുടരുകയാണ്. കൂടാതെ ആദിയുടെ ഭാര്യയായ റാണിയുടെ അച്ഛന്റെ മറ്റൊരു ഭാര്യയിലുണ്ടായ കുട്ടിയാണ് കസ്തൂരി. പ്രേക്ഷകര്‍ക്ക് ഉദ്യോഗജമനകമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് സമ്മാനിച്ചത്. എന്നാല്‍ അവസാനത്തെ എപ്പിസോഡില്‍ ശരത്ത് തന്റെ അച്ഛനാണെന്നും, റാണി തന്റെ യഥാര്‍ത്ഥ ചേച്ചിയാണെന്നും കസ്തൂരി മനസിലാക്കുന്നു. ഇതോടെ

കസ്തൂരി, ആദിയേയും റാണിയേയും വീണ്ടും ഒന്നിപ്പിക്കുന്നു. തുടര്‍ന്ന് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കുന്നു കസ്തൂരി. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സംഭവങ്ങളാണ് സീരിയലില്‍ കാണിക്കുന്നത്. കസ്തൂരി ഡോക്ടറായി തിരിച്ചെത്തുന്നതും ആദിക്കും റാണിക്കും കുട്ടി ഉണ്ടായതും പരസ്പരം പോരടിച്ചവരെല്ലാം ഒന്നിച്ച് കസ്തൂരിയുടെ വിവാഹത്തിനായി ചെക്കനെ തിരയുന്നിടത്തും സീരിയല്‍ അവസാനിക്കുന്നു.

 

Share this story