‘രണ്ട്, തുടര്‍ച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം’ : മിഥുന്‍ മാനുവല്‍ 

‘രണ്ട്, തുടര്‍ച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം’ : മിഥുന്‍ മാനുവല്‍ 

കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്, അത് ആശ്വാസകരമാണെന്നും അതോടൊപ്പം അതൊരു അപാരമായ ഉത്തരവാദിത്വം ആണെന്നും മിഥുന്‍ പറയുന്നു.

മിഥുന്‍ മാനുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രണ്ട് പേര്‍ക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്… ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടര്‍ച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം.. ലോകത്തിനു മുഴുവന്‍ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും തുടര്‍ന്നും പിന്തുടരാന്‍ തീരുമാനിച്ചു.. Come on guys.. – നമ്മളാണ് മാതൃക.. We are the flag bearers.. !

Share this story