‘വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല’ തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് നയന്‍താര

‘വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല’ തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കരിയറിലെ ഒരുപാട് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് നയന്‍താര ഇന്നത്തെ താരറാണിയായത്. ഒരുപക്ഷെ സിനിമയില്‍ ഏറെ ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്ന താരങ്ങളില്‍ ഒരാളും നയന്‍താര തന്നെയായിരിക്കും.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നിരിക്കുകയാണ് താരം. ”വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു,” നയന്‍സ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം സിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. ‘വല്ലവന്‍’ (2006) എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി.

അതിനു ശേഷമാണ് നയന്‍താര വിഘ്‌നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല.

Share this story