‘ഇതില്‍ ആരാണ് അമ്മ’- നദിയയുടെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

‘ഇതില്‍ ആരാണ് അമ്മ’- നദിയയുടെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് നടി നദിയ മൊയ്തുവിനെ. കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നദിയ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്. പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഇതില്‍ ആരാണ് അമ്മയെന്നായിരുന്നു ഏവരുടെയും കമന്റുകള്‍.

 

തെന്നിന്ത്യന്‍ ഭാഷകളിലും തിളക്കമേറിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നദിയ മലയാളിക്ക് എന്നും പ്രിയപ്പെട്ട ഗേളിയാണ്. ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങികൂടിയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

 

ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ്.

Share this story