മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, മമ്മൂട്ടി വിളിച്ച സന്തോഷം പങ്കുവെച്ച് ആലപ്പി അഷറഫ്

മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, മമ്മൂട്ടി വിളിച്ച സന്തോഷം പങ്കുവെച്ച് ആലപ്പി അഷറഫ്

അപ്രതീക്ഷിതമായി നടന്‍ മമ്മൂട്ടി തന്നെ വിളിച്ച സന്തോഷം പങ്കുവെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷ്റഫ്. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കുമെന്നു മമ്മൂട്ടിയെ ഉദാഹരണമാക്കിയാണ് ആലപ്പി അഷ്റഫ് ആ ഫോണ്‍ വിളിയുടെ വിശേഷം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

അഷ്‌റഫിന്റെ കുറിപ്പ്…. 

സ്നേഹത്തിന്റെ മഞ്ഞുതുള്ളി

ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു. പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും അപ്രതീക്ഷമായി ഒരു മിസ്ഡ് കോള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടേതാണ്..

 

തെറ്റുപറ്റി വന്നതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാല്‍ മമ്മൂട്ടി. അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖീകരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍… പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു.

 

ഇത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് പങ്കുവയ്ക്കാന്‍ കാരണം..എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്നേഹിയായിരിക്കും. അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി. ബിഗ് സല്യൂട്ട്…

Share this story