അടുത്ത സിനിമാ സംവിധാനത്തിനൊരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍

അടുത്ത സിനിമാ സംവിധാനത്തിനൊരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍

തിയേറ്റര്‍ ഹിറ്റായ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം അടുത്ത സിനിമാ സംവിധാനത്തിനൊരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍. കാര്യങ്ങള്‍ വിചാരിക്കുന്നതിന് അനുസരിച്ച് മുന്നേറിയാല്‍ അടുത്ത വര്‍ഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും. അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍, സിനിമയുടെ സ്വഭാവം എന്നിവ സംബന്ധിച്ച ഒരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ധ്യാന്‍ നിലവില്‍ അഭിനയത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവാഗതനായ ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമ്മൂടിനൊപ്പം മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു. നവാഗതനായ മാക്സ്വെല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘അടുക്കള: ദി മാനിഫെസ്റ്റോ’ ആണ് വരാനിരിക്കുന്ന മറ്റൊരു ചിത്രം. സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായ ‘ഏജന്റ് സായ് ശ്രീനിവാസ ആത്രേയ’ യുടെ റീമേക്കിലും ധ്യാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ‘പാതിരാ കുര്‍ബാന’ എന്നൊരു കോമഡി എന്റര്‍ടെയ്നറിനായി ധ്യാന്‍ തിരക്കഥയൊരുക്കുന്നുമുണ്ട്.

അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Share this story