31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങി മംമ്ത- വീഡിയോ

31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങി മംമ്ത- വീഡിയോ

31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങി മംമ്ത മോഹന്‍ദാസ്. ലോക്ഡൗണില്‍ വീട്ടിനുള്ളില്‍ തന്നെയായിരുന്ന മംമ്ത. ഒരുമാസം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെ ആകാംഷയുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയത്.

തന്റെ മുന്നില്‍ കാണുന്നതില്‍ എന്താണ് യാഥാര്‍ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും നടി പറയുന്നുണ്ട്. മുന്നില്‍ കാണുന്ന റോഡ്, കെട്ടിടങ്ങള്‍ ഇവയൊക്കെ മഹാദ്ഭുതങ്ങളായാണ് നടി വിവരിക്കുന്നത്. ഹായ് ബില്‍ഡിങ്, ഹായ് ചുവന്ന വണ്ടി, ഗ്രോസറി സ്റ്റോര്‍ എന്നൊക്കെ പറയുമ്പോള്‍ മംമ്തയുടെ മുഖത്ത് ആകാംഷയുടെ പുതുവെട്ടം.

 

കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെയിന്‍ റോഡില്‍ ഇറങ്ങാതെ തന്റെ കാറില്‍ ഇരുന്നു കൊണ്ടാണ് മംമ്ത ഇതെല്ലാം ആസ്വദിച്ചത്.

Share this story