ലളിതം സുന്ദരം സിനിമയിലെ മഞ്ജു വാര്യരുടെ ലുക്ക് പുറത്ത്

ലളിതം സുന്ദരം സിനിമയിലെ മഞ്ജു വാര്യരുടെ ലുക്ക് പുറത്ത്

അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി സാന്നിധ്യം അറിയിക്കുന്നതാണ് മഞ്ജു വാര്യരുടെ ലളിതം സുന്ദരം. സഹോദരന്റെ സിനിമയായ ലളിതം സുന്ദരത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച് മഞ്ജു വാര്യരും മധു വാര്യരും വീട്ടിലാണിപ്പോള്‍. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനമോഹമുണ്ടായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു.

ആ ആഗ്രഹമാണ് ലളിതം സുന്ദരത്തിലൂടെ പൂവണിയാന്‍ പോവുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തുമ്പോള്‍ ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. ഒടുവിലായാണ് താന്‍ ഈ സിനിമയിലേക്ക് എത്തിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു മേനോനും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്നത്.

ഇപ്പോഴിതാ ലളിതം സുന്ദരത്തിലെ ലുക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കൂളിങ് ഗ്ലാസണിഞ്ഞ് സ്‌റ്റൈലിഷായുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സുന്ദരിയായുള്ള മറ്റൊരു ചിത്രമായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ശാന്തതയുണ്ടാക്കുന്നത് നിങ്ങള്‍ തന്നെയാണെന്നായിരുന്നു ക്യാപ്ഷന്‍. അനുമോള്‍, കാളിദാസ് ജയറാം, ശൃന്ദ, അനുശ്രീ തുടങ്ങിയവര്‍ ചിത്രത്തിനടിയില്‍ കമന്റുകളുമായെത്തി.

Share this story