ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു

ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു

കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തടസപ്പെട്ട പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രാജ്യത്ത് കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്.

ഈമാസം 10 വരെ നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തടസപ്പെട്ടത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകൂടം റദ്ദ് ചെയ്യുകയായിരുന്നു. ഇതോടെ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി.

പിന്നാലെ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫിലിം ചേംബറിന് കത്തയച്ചെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നത് പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തീയാക്കാന്‍ തന്നെ തീരുമാനിച്ചു. ഇതിന് ജോര്‍ദാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് ചിത്രീകരണം ഇന്ന് പുനഃരാരംഭിച്ചത്. 10 ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ഇനി ബാക്കിയുള്ളത്.

Share this story