വൈറലായി പടവെട്ടിലെ നിവിന്‍ പോളി

വൈറലായി പടവെട്ടിലെ നിവിന്‍ പോളി

സോഷ്യല്‍ മീഡിയയില്‍ വൈറലായി പടവെട്ടിലെ നിവിന്‍ പോളിയുടെ ലുക്ക്. തടി കൂടിയെന്നു മാത്രമല്ല കുടവയറുമായാണ് നിവിന്‍ പോളിയുടെ നില്‍പ്പ്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തുവന്നത്.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്ണി വെയിനാണ്. നേരത്തെ ഹേ ജൂഡിന് വേണ്ടിയാണ് നിവിന്‍ വണ്ണം കൂട്ടിയത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനുവേണ്ടിയും നിവിന്‍ വ്യത്യസ്ത ലുക്കില്‍ എത്തി. വണ്ണം കുറച്ചുകൊണ്ടു വരുന്നതിനിടയിലാണ് പടവെട്ടുമായി ലിജു നിവിനെ സമീപിക്കുന്നത്. അതോടെ താരം വീണ്ടും വണ്ണം കൂട്ടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ താരത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അതേസമയം

 

നേരത്തെ പടവെട്ടിന് വേണ്ടി നിവിന്‍ പോളിയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് ലിജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. ലൊക്കേഷനില്‍ നിവിന്‍ പോളിക്ക് പായസവുമായി എത്തിയ ചേച്ചിപോലും താരത്തിനോട് വണ്ണം കുറക്കാന്‍ പറഞ്ഞുവെന്ന് ലിജു വെളിപ്പെടുത്തിയിരുന്നു.

Share this story