‘പ്രണയിക്കാന്‍ കൊതി തോന്നിച്ച സിനിമ’- ഓര്‍മകള്‍ പങ്കുവച്ച് സുപ്രിയ

‘പ്രണയിക്കാന്‍ കൊതി തോന്നിച്ച സിനിമ’- ഓര്‍മകള്‍ പങ്കുവച്ച് സുപ്രിയ

പ്രണയിക്കാന്‍ കൊതി തോന്നിച്ച സിനിമയാണ് അലൈപായുതേയെന്ന് സുപ്രിയ മേനോന്‍. അലൈപായുതെ സിനിമയുടെ ഇരുപതാം വര്‍ഷത്തിലാണ് ഓര്‍മകള്‍ പങ്കുവച്ച് സുപ്രിയ രംഗത്തെത്തിയത്.

 

‘ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ… ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്… ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും.’-സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുപ്രിയയുടെ കുറിപ്പിനു താഴെ കമന്റുമായി പൂര്‍ണിമയുമെത്തി. താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട ചിത്രമാണിതെന്നും അതിനാല്‍ തന്നെ വളരെ സ്പെഷലാണെന്നും പൂര്‍ണിമ കുറിച്ചു.

‘അതെ ഈ ചിത്രത്തിന് ഞങ്ങളുടെ ഹൃദയത്തിലും പ്രത്യേക സ്ഥാനമുണ്ട്. ആദ്യ ഡേറ്റില്‍ ഞാനും ഇന്ദ്രനും ഒന്നിച്ചുകണ്ട ചിത്രം കൂടിയാണിത്. ഇന്ദ്രന്‍ പോപ്‌കോണ്‍ പങ്കുവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞതും അന്നാണെന്ന് പൂര്‍ണിമ പറഞ്ഞു.

Share this story