‘ഒരു കഥ പറയാം’ ഒറ്റ ടേക്കിലൊരു റാപ് സോങുമായി നീരജ് മാധവ്

‘ഒരു കഥ പറയാം’ ഒറ്റ ടേക്കിലൊരു റാപ് സോങുമായി നീരജ് മാധവ്

ലോക്ഡൗണ്‍ ദിനങ്ങളിലെ വിരസതയകറ്റാന്‍ റാപ് സോങുമായി നീരജ് മാധവ്. മിക്‌സിങ്ങും മാസ്റ്ററിങ്ങും ഇല്ലാതെ ഒറ്റ ടേക്കിലാണ് താരത്തിന്റെ റാപ് വിഡിയോ. ‘ഒരു കഥ പറയാം’ എന്ന ആമുഖത്തോടെ തുടങ്ങുന്ന പാട്ട്, സ്വന്തം സ്വപ്നത്തിന് പിന്നാലെ പോകുന്ന വ്യക്തിയുടെ പ്രചോദനാത്മകമായ കഥയാണ് പറയുന്നത്.

ഒരു പ്രൊഫഷണല്‍ റാപ് ഗായകന്റെ ഭാവവിക്ഷേപങ്ങളോടെയാണ് നീരജിന്റെ അവതരണം. മികച്ച ആശയവും കരുത്തുള്ള വരികളും റാപ് ഗാനത്തെ ശ്രദ്ധേയമാക്കുന്നു.

 

നീരജിന്റെ കുറിപ്പ് 

‘എന്റെ ആദ്യ മുഴുനീള റാപ് സോങ്. ഇത് എന്റെ ഫോണില്‍ തന്നെ ചിത്രീകരിച്ചതാണ്. ഒറ്റ ടേക്കു മാത്രമേയെടുത്തുള്ളു. ഇതില്‍ മിക്‌സിങ്ങോ മാസ്റ്ററിങ്ങോ ഇല്ല. ഇന്റര്‍നെറ്റില്‍ നിന്നെടുത്ത ഒരു ബീറ്റ് ആണ് വിഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ തന്നെയാണ് ഈ പാട്ടിനു വരികളൊരുക്കിയത്. നിങ്ങളുടെ പ്രോത്സാഹനം ഉള്ളതുകൊണ്ടു മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ഞാന്‍ പോസ്റ്റു ചെയ്യുന്നത്. ഇത് നിങ്ങള്‍ക്കോരോരുത്തര്‍ക്കുമുള്ളതാണ്’.

Share this story