ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനായി

ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനായി

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം.

ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പുറത്തുവിട്ടത്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. നേരത്തെ വിവാഹിതനായിരുന്നു ചെമ്പന്‍ വിനോദ്.

ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി.

Share this story