സംവിധായകന്‍ പി.കെ. രാജ്മോഹന്‍ അന്തരിച്ചു; കൊറോണ സംശയിച്ച് ബന്ധുക്കള്‍

സംവിധായകന്‍ പി.കെ. രാജ്മോഹന്‍ അന്തരിച്ചു; കൊറോണ സംശയിച്ച് ബന്ധുക്കള്‍

തമിഴ് ചലച്ചിത്ര സംവിധായകന്‍ പി.കെ. രാജ്‌മോഹന്‍ അന്തരിച്ചു. 47 വയസായിരുന്നു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് അന്ത്യം.

സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ സംശയിച്ച് സംവിധായകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. 2008ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതഴ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്നൊരു ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

Share this story