‘വിവാഹശേഷം ഒരു വര്‍ഷം മാത്രമേ ഒന്നിച്ചുജീവിച്ചൊള്ളു’ വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് ഡോണ്‍

‘വിവാഹശേഷം ഒരു വര്‍ഷം മാത്രമേ ഒന്നിച്ചുജീവിച്ചൊള്ളു’ വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് ഡോണ്‍

സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരം മേഘ്‌ന വിന്‍സന്റിന്റെ വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ മേഘ്‌ന ഭര്‍ത്താവുമായി പിരിഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പ്രതികരണവുമായി മേഘ്‌നയുടെ മുന്‍ഭര്‍ത്താവായിരുന്ന ഡോണ്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ഡോണ്‍. വാര്‍ത്ത സത്യമാണെന്നും 2019 ഒക്ടോബര്‍ അവസാനത്തോടെ നിയമപരമായി വേര്‍പിരിഞ്ഞെന്നും ഡോണ്‍ പറഞ്ഞു. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നെന്ന് ഡോണ്‍ പറഞ്ഞു.

വിവാഹശേഷം ഒരു വര്‍ഷം മാത്രമേ ഒന്നിച്ചുജീവിച്ചൊള്ളു എന്നും 2018 മുതല്‍ പിരിഞ്ഞു താമസിക്കുകയാണെന്നും ഡോണ്‍ പറഞ്ഞു. ഇതില്‍ ഇത്ര സംഭവമാക്കേണ്ട കാര്യമൊന്നുമില്ലേന്നും ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ വിവാഹമോചന വാര്‍ത്ത പ്രചരിച്ചത് എങ്ങനെയെന്നറിയില്ലെന്നും ഡോണ്‍ കൂട്ടിച്ചേര്‍ത്തു. 2017 ഏപ്രില്‍ 30നായിരുന്നു ഇരുവരുടേയും വിവാഹം.

Share this story