മാസ് ലുക്കിൽ കടുവാക്കുന്നേൽ കുറുവാച്ചൻ; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

മാസ് ലുക്കിൽ കടുവാക്കുന്നേൽ കുറുവാച്ചൻ; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

സുരേഷ് ഗോപിയുടെ കരിയറിലെ 250ാമത്തെ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ടോമിച്ചൻ മുളുകപാടം നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്.

സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതിയ ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. തെലുങ്ക് സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വറാണ് സംഗീതമൊരുക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.

Share this story