മമ്മൂട്ടിയുടെ വീട് കാണാൻ പൃഥ്വിരാജും ഫഹദും എത്തി! അതിഥികളെ സ്വീകരിച്ച് താരകുടുബം!

Share with your friends

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഭാഷാഭേദമന്യേ സിനിമകള്‍ ചെയ്ത് മികച്ച ആരാധകപിന്തുണയും സ്വന്തമാക്കി മുന്നേറുകയാണ് അദ്ദേഹം. ഗൗരവപ്രകൃതക്കാരനും ക്ഷിപ്രകോപിയുമൊക്കെയായാണ് അദ്ദേഹത്തെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അടുത്ത് പരിചയപ്പെട്ടവരെല്ലാം ഇത് തെറ്റാണെന്ന് വ്യക്തമാക്കാറുമുണ്ട്. താരങ്ങളും സംവിധായകരുമെല്ലാം വളരെ അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്.

യുവതലമുറയിലെ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് മമ്മൂട്ടി നല്‍കാറുള്ളത്. സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിന് തങ്ങളെ മിസ്സാവാതിരിക്കണമെന്ന് അദ്ദേഹം പലരോടും പറയാറുണ്ട്. ആ നിര്‍ദേശം അതേ പോലെ പാലിക്കുന്ന താരങ്ങളേറെയാണ്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലല്ല ദുല്‍ഖര്‍ സല്‍മാന്‍ അറിയപ്പെടേണ്ടതെന്ന് അദ്ദേഹം തുടക്കത്തില്‍ തന്നെ മകനോട് പറഞ്ഞിരുന്നു. മകനാവട്ടെ ആ നിര്‍ദേശം അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. ലോക് ഡൗണിന് മുന്‍പായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. ആ വീട്ടിലേക്ക് അതിഥികളായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയതും ഇവരുടെ വരവിന്റെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലോക് ഡൗണിന് മുന്‍പായാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇളംകുളത്തെ പുതിയ വീട്ടിലേക്ക് മാറിയത്. അധികം ആര്‍ഭാടമില്ലാതെയായിരുന്നു ഗൃഹപ്രവേശനം. നാളുകള്‍ക്ക് ശേഷമായാണ് വീട് മാറിയതിനെക്കുറിച്ചും വീടിന്റെ ആകാശദൃശ്യവുമൊക്കെ പുറത്തുവന്നത്. ദുല്‍ഖര്‍ സല്‍മാന്‍രെ ഭാര്യയായ അമാല്‍ സൂഫിയയാണ് വീടിന് ഇന്റീരിയര്‍ ഡിസൈനൊരുക്കിയതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ വിശേഷങ്ങള്‍ വൈറലായി മാറിയിരുന്നു.

മമ്മൂട്ടിയെ കാണാനായെത്തിയ അതിഥികളും അവരുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അതിഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിനെ കാണാനെത്തിയ യുവരാജാക്കന്‍മാര്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്.രണ്ടുപേരും തോള്‍ ചെരിച്ചാണല്ലോ ചിത്രത്തിന് പോസ് ചെയ്തതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

പൃഥ്വിരാജും ഫഹദ് ഫാസിലും മമ്മൂട്ടിയുടെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. കറുത്ത ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമായാണ് പൃഥ്വിരാജ് എത്തിയത്. ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂളിന് ശേഷം കട്ടത്താടി കളഞ്ഞ് പുത്തന്‍ ലുക്കിലാണ് പൃഥ്വിരാജ് എത്തിയത്. ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഫഹദ് ഫാസിലും നസ്രിയയുമായി അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും കുടുംബത്തിനുമുള്ളത്. ഇവള്‍ എന്റെ വീട്ടില്‍ നിന്നിറങ്ങാത്ത കുട്ടിയാണെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ നസ്രിയയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ദുല്‍ഖറിന്റെ ഭാര്യ അമാലുമായും അടുത്ത സൗഹൃദമാണ് നസ്രിയയ്ക്ക്. ഫഹദിനൊപ്പം നസ്രിയ ഇല്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇളംനീല ഷര്‍ട്ടണിഞ്ഞായിരുന്നു ഫഹദ് എത്തിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!