തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നടന്റെ സ്വകാര്യ വസതിയിൽ ആയിരുന്നു അന്ത്യം. രാധയാണ് ഭാര്യ, മക്കൾ നിരഞ്ജ്, ദുഷ്യന്ത്.

പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജയപ്രകാശ് റെഡ്ഡി തന്റെ നാൽപ്പതാം വയസ്സിലാണ് അഭിനയരംഗത്ത് എത്തുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ സമരസിംഹ റെഡ്ഡി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയുടെ കരിയറിൽ ബ്രേക്ക് സമ്മാനിച്ചത്.

നൂറോളം സിനിമകളിൽ വില്ലൻ വേഷമായിട്ടും കോമഡി വേഷങ്ങളായിട്ടും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Share this story