പ്രേം നസീറിന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു; നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

പ്രേം നസീറിന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു; നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

അനശ്വര നടൻ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകം ഒരുങ്ങുന്നു. സ്മാരകത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രേം നസീറിന്റെ പേരിലുള്ള സ്മാരകം വൈകിയത് വേദനിപ്പിക്കുന്ന വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

നിത്യഹരിത നായകൻ അന്തരിച്ച് മുപ്പത് വർഷങ്ങൾ പിന്നിടുമ്പോഴാണ് സ്മാരകം ഒരുങ്ങുന്നത്. ചിറയിൻകീഴ് പഞ്ചായത്തിന് കീഴിലെ കലാഗ്രാമമാണ് സ്മാരകമായി മാറുന്നത്. ഓപൺ എയർ തീയറ്റർ, ലൈബ്രറി , നസീർ സിനിമകളുടെ ഗ്യാലറിയും ഉൾപ്പെടെ മൂന്ന് നിലകളിലായി 15,000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമിക്കുന്നത്.

സ്മാരകത്തിനായി നിരവധി ശ്രമങ്ങൾ നടന്നിട്ടും ഭൂമിയെടുപ്പ് അടക്കമുള്ള തടസ്സങ്ങളാണ് വൈകിപ്പിച്ചത്. സാംസ്‌കാരിക വകുപ്പിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിയുന്നത്.

Share this story