ഡിസംബറില്‍ സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ്

Share with your friends

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഡിസംബര്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാനുളള അവസരമൊരുക്കുന്നു. സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് കൊണ്ട് വരുന്ന ഈ സൗജന്യ ഓഫര്‍ ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാത്രി 12 മണി മുതല്‍ 48 മണിക്കൂറാണ് ലഭ്യമാകുക. ഈ സമയത്ത് ആരാധകര്‍ക്കിഷ്ടമുളളതെന്തും നെറ്റ്ഫ്‌ളിക്‌സില്‍ സൗജന്യമായി കാണാമെന്ന് ഇവര്‍ അവകാശപ്പെടുന്നത്.

തങ്ങളുടെ മികച്ച കണ്ടന്റുകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ആകര്‍ഷിക്കുവാനുമാണ് നെറ്റ്ഫ്‌ളിക്‌സ് ഇങ്ങനെയൊരു സൗജന്യ ഓഫറുമായി എത്തുന്നത്. കൂടാതെ ഇതോടൊപ്പം മുന്നറിയിപ്പുകളും ഉപഭോക്തക്കളോട് കമ്പനി നൽകുന്നു.

ഒരാള്‍ക്ക് മാത്രം നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് സൗജന്യ ഓഫര്‍ ഒരുക്കുന്നത്. അതായത് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സിന്റെ അടിസ്ഥാന പദ്ധതിയായ 499 രൂപയുടെ പാക്കേജ് ഉപയോഗിക്കുന്നത് പോലെ എസ്ഡി സ്ട്രീമിംങ്ങാണ് സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് കിട്ടുക. കൂടുതല്‍ പേര്‍ ഒരേ ഐഡി ഉപയോഗിച്ച് കയറാന്‍ ശ്രമിച്ചാല്‍ ‘സ്ട്രീം ഫെസ്റ്റ് ഈസ് അറ്റ് കപ്പാസിറ്റി’ എന്ന സന്ദേശം നെറ്റ്ഫ്‌ളിക്‌സ് നല്‍കും. ബാക്കിയുളള എല്ലാ കാര്യങ്ങളും സാധരണ പോലെ തന്നെ ഉപയോഗിക്കാനാകുന്നതാണ്.പ്രൊഫൈല്‍ ഉണ്ടാക്കാനും, ഭാഷ, സബ്‌ടൈറ്റില്‍ എന്നിവ ആരാധകന്റെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാനും, കൂടാതെ സ്ട്രീംഫെസ്റ്റിന്റെ സമയത്ത് ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവയില്‍ നെറ്റ്ഫ്‌ളിക്‌സ് കണക്ട് ചെയ്ത് കാണാനുമൊക്കെ സാധിക്കുന്നതാണ്.

ആപ്പ് തുറക്കുന്ന സമയത്ത് പേയ്‌മെന്റ് വിവരങ്ങള്‍ ഉണ്ടാവില്ല. ഒരു പേരും, മെയില്‍ ഐഡിയും, ഫോണ്‍ നമ്പരും, പാസ് വേഡും മാത്രം നല്‍കിയാല്‍ മതി. ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ ഇന്ത്യയിലുളള ആര്‍ക്കും നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ, സീരിസ്, ഡോക്യുമെന്ററീസ്, റിയാലിറ്റി ഷോസ് എന്നിവ സൗജന്യമായി ആസ്വദിക്കാൻ സാധിക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-