32,000 യുവതികൾ ഒറ്റയടിക്ക് വെറും മൂന്നായി; കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണം തിരുത്തി അണിയറക്കാർ

kerala
വിവാദ സിനിമ ദി കേരളാ സ്‌റ്റോറിയുടെ യൂ ട്യൂബ് വിവരണത്തിൽ തിരുത്തുമായി അണിയറ പ്രവർത്തകർ. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ യഥാർഥ കഥയെന്നാണ് തിരുത്തി എഴുതിയത്. നേരത്തെ 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു അടിക്കുറിപ്പ് നൽകിയിരുന്നത്.
 

Share this story