വിജയ് നായകനാകുന്ന ‘വരിസി’ലെ കെ എസ് ചിത്ര പാടിയ മനോഹര ഗാനം പുറത്ത്

Movie

വിജയ് നായകനാകുന്ന ‘വരിസി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്‍മിക മന്ദാന നായികയാകുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

അടുത്തിടെ ചിത്രത്തിലേതായി വിജയ് തന്നെ ആലപിച്ച ഗാനവും ചിമ്പു ആലപിച്ച ഗാനവും  ഹിറ്റായിരുന്നു. കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തില്‍ ‘സോള്‍ ഓഫ് വരിസ്’ എന്ന പേരില്‍ തന്നെയാണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

Share this story