ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന് എ സർട്ടിഫിക്കേറ്റ്

Movie

ഒമർ ലുലുവിന്റെ ഇര്‍ഷാദ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന് എ സർട്ടിഫിക്കേറ്റ്. ശനിയാഴ്ച വൈകിട്ട് 7.30ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. നവംബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തുക.

നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു.

Share this story