നടൻ അബ്ബാസ് ആശുപത്രിയിൽ; കാലിന് ശസ്ത്രക്രിയ: പൂർത്തിയായതായി താരം

Actor

സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയിൽ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇപ്പോൾ ആശുപത്രിയിലാണെന്നാണ് വിവരം.

അബ്ബാസ് തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു അബ്ബാസ്. തന്റെ കാലിലെ ശസ്ത്രക്രിയ പൂർത്തിയായതായി അബ്ബാസ് കുറിപ്പിൽ പറയുന്നു. ആശുപത്രിയിൽ കിടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

“ആശുപത്രിയിൽ ആവുന്നത് ഏറെ ഉത്കണ്ഠാജനകമാണ്. എന്നാൽ എൻറെ ഭയങ്ങളെ അതിജീവിക്കാൻ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തും. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി” അബ്ബാസ് പറയുന്നു.

Share this story