നടൻ കൊച്ചുപ്രേമൻ അന്തരിച്ചു; മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

kochu

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അസ്വസ്ഥതകളുണ്ടായിരുന്നു. ഇന്ന് അവശത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്

നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. 

1979ൽ റിലീസായ ഏഴ് നിറങ്ങൾ എന്ന സിനിമയാണ് ആദ്യ ചിത്രം. 1997ൽ ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് 1997ൽ പുറത്തിറങ്ങിയ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. മലയാളത്തിൽ 250 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളലും സജീവമായിരുന്നു. സിനിമാ സീരിയൽ താരം ഗിരിജയാണ് അദ്ദേഹത്തിന്റെ ഭാര്യ
 

Share this story