ബഹിഷ്‌കരണാഹ്വാനം ഏറ്റില്ല; ബോളിവുഡിലെ റെക്കോർഡ് ഓപണിംഗുമായി പത്താൻ

pathan

ഷാരുഖ് ഖാന്റെ പുതിയ ചിത്രമായ പത്താന് റെക്കോർഡ് ഓപണിംഗ്. ബോളിവുഡ് ചിത്രങ്ങളിൽ ആദ്യ ദിന കളക്ഷനിൽ ഏറ്റവുമധികം തുക നേടുന്ന റെക്കോർഡാണ് പത്താൻ സ്വന്തമാക്കിയത്. ആദ്യ ദിനം 55 കോടി രൂപയാണ് പത്താന്റെ കളക്ഷൻ. കെജിഎഫ് 2 ഹിന്ദി പതിപ്പിന്റെ റെക്കോർഡാണ് പത്താൻ മറികടന്നത്. സിനിമക്കെതിരെ സംഘ്പരിവാർ സംഘടനകൾ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും സിനിമയുടെ പ്രീതിക്ക് തെല്ലും മങ്ങൽ ഏൽപ്പിച്ചിട്ടില്ലെന്നാണ് തെളിയിക്കുന്നത്

കെജിഎഫ് 2ന്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപയായിരുന്നു. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ചത് ട്വീറ്റ് ചെയ്തത്. വാർ എന്ന ചിത്രമാണ് മൂന്നാം സ്ഥാനത്ത് 51.60 കോടിയാണ് ഇതിന്റെ ആദ്യ ദിന കളക്ഷൻ. 

ദീപിക പദുക്കോണാണ് പത്താനിലെ നായിക. ചിത്രം ബ്ലോക്ക്ബസ്റ്ററാണെന്നാണ് നിരൂപകരുടെ അഭിപ്രായം. 2018ന് ശേഷം തീയറ്ററിലെത്തുന്ന ഷാരുഖ് ചിത്രം കൂടിയാണ് പത്താൻ.
 

Share this story