റോളക്‌സ് ആയി ആദ്യം തീരുമാനിച്ചത് ചിയാനെ; അഭിനയിക്കാത്തതിനുള്ള കാരണമിത്

Actor

ലോകേഷ് കനകരാജ് ഉലകനായകൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വിക്രം തിയറ്ററുകളിൽ സൃഷ്ടിച്ച ആവേശം ചെറുതല്ല. കമൽ ഹാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ് കൂടിയായ വിക്രം 426 കോടി രൂപയാണ് ആഗോള തലത്തിൽ നേടിയത്.

കമലിനെ കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയവർക്ക് പുറമേ അതിഥി വേഷത്തിൽ സൂര്യയും ചിത്രത്തിൽ എത്തിയിരുന്നു. ക്ലൈമാക്സ് രംഗത്തിൽ മൂന്ന് മിനിറ്റ് മാത്രമേ സൂര്യ ചിത്രത്തിലുള്ളൂ എങ്കിലും വൻ സ്വീകാര്യതയാണ് സൂര്യയുടെ കഥാപാത്രത്തിന് ലഭിച്ചത്.

ചോരയിൽ കുളിച്ച വെള്ള ഷർട്ടും താടിയും ദുരൂഹമായ ഭാവവുമായി റോളക്സ് എന്ന വില്ലൻ സ്ക്രീനിൽ വന്നപ്പോൾ ആരാധരിൽ സൃഷ്ടിച്ച ആവേശം ചെറുതല്ലായിരുന്നു. “റോളക്സ് എന്ന കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് വിക്രത്തെ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വളരെ ചെറിയൊരു കഥാപാത്രമായതിനാൽ വിക്രം ആ വേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മാത്രമല്ല വിക്രം 2വിൽ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും വാർത്തയുണ്ട്.

വിക്രത്തിൽ കമ്മിറ്റ് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് സൂര്യ ഈയിടെ സംസാരിച്ചിരുന്നു. ലോകേഷിന്റെ ഫോണ്‍ എടുത്തത് സിനിമയിലേക്ക് ഇല്ല എന്ന് പറയാനായിരുന്നു എന്നും ലോകേഷിന്റെ നിര്ബന്ധപ്രകാരമാണ് ആ കഥാപാത്രം ചെയ്യാൻ തയ്യാറായതെന്നും സൂര്യ പറയുന്നു. 2022 ഫിലിം ഫെയര്‍ അവാര്‍ഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു താരം.

Share this story