അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതി; ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

bhasi

മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരായ കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി

ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയാണ് സംഭവം. പോലീസിന് പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ശ്രീനാഥ് ഭാസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Share this story