ഞാൻ മകനെയും ചേർത്തുപിടിച്ചു അവരോട് അപേക്ഷിച്ചു, ആരും മൈന്റാക്കിയില്ല; അന്ന് ഞാൻ അനുഭവിച്ചത് ഓർക്കാൻ വയ്യ: രോഹിണി

Movies

വളരെ ചെറിയ പ്രായത്തിലെ അഭിനയ രംഗത്തേക്ക് എത്തുകയും പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇടം പിടിക്കുകയും ചെയ്ത താരമാണ് രോഹിണി. മലയാളത്തിലെ സൂപ്പർ താരമായിരുന്ന രോഹിണി ഇന്നും സിനിമയിൽ സജീവമായി തന്നെ മുൻപന്തിയിലുണ്ട്. സിനിമ നടൻ ആയിരുന്ന രഘുവരനെയാണ് താരം വിവാഹം കഴിച്ചിരുന്നത്. ഇരുവർക്കും ഋഷിവരൻ എന്നൊരു മകൻ കൂടെയുണ്ട്. പലപ്പോഴും അഭിമുഖങ്ങളിൽ എല്ലാം തന്നെ രോഹിണി ഭർത്താവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വയ്ക്കാറുണ്ട്.

സിനിമയിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വിവാഹ മോചിതരാകുകയും ചെയ്തിരുന്നു. ഇരുവരും വിവാഹമോചിതർ ആയെങ്കിൽ കൂടെയും നല്ലൊരു സൗഹൃദ ബന്ധം ഇരുവരും കാത്തു സൂക്ഷിച്ചിരുന്നു. വിവാഹ മോചിതരായി നാല് വര്ഷം കഴിഞ്ഞപ്പോൾ ആയിരുന്നു രഘുവരൻ മരണപ്പെടുന്നത്. മുൻപൊരു അഭിമുഖത്തിൽ വെച്ച് രോഹിണി തന്റെ ഭർത്താവിന്റെ മരണത്തോടെ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

രഘു മരിക്കുമ്പോൾ മകൻ സ്കൂളിലായിരുന്നെന്നും മരണ വാർത്തയറിഞ്ഞ് താൻ സ്കൂളിലേക്ക് പോയെന്നും താരം പറഞ്ഞു. അന്ന് താൻ മകനെയും കൂട്ടി വരുമ്പോഴേക്കും പത്രക്കാരെ മാറ്റി നിർത്താൻ അവിടെയുള്ളവരോട് ആവിശ്യപ്പെട്ടിരുന്നെന്നും കാരണം മകൻ ചെറുതായത് കൊണ്ട് അവന് അത്രയും വലിയ ആൾക്കൂട്ടം ഉൾക്കൊള്ളാൻ ആകില്ലായിരുന്നു എന്നും രോഹിണി പറഞ്ഞു. തങ്ങൾ വീട്ടിൽ എത്തുന്നത് വരെയും അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും താൻ കാറിൽ നിന്നും പുറത്തിറങ്ങിയതോടെ കാര്യങ്ങളാകെ കൈ വിട്ടു പോയെന്നും താരം പറഞ്ഞു.

തങ്ങൾക്ക് ചുറ്റും പത്രക്കാർ വന്നെന്നും അവസാനം തങ്ങളെ രണ്ട് പേരെയും ഒന്ന് വെറുതെ വിടാൻ അവരോട് അപേക്ഷേക്കേണ്ടി വന്നെന്നും രോഹിണി പറഞ്ഞു. എന്നിട്ടും പലരും അത് മൈൻഡ് ചെയ്യുന്നത് പോലും ഇല്ലായിരുന്നു എന്നും താരം പറഞ്ഞു. ഭർത്താവ് മരിച്ച് കിടക്കുമ്പോൾ മകനെയും കൊണ്ട് അവന്റെ അച്ഛനെ ഒരു നോക്ക് കാണാൻ വരുന്ന ഭാര്യയുടെയും മകന്റെയ്ൻ മാനസികാവസ്ഥ എന്താണെന്ന് പോലും കണക്കിലെടുക്കാതെയാണ് അവർ പെരുമാറിയതെന്നും അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്നും താരം പറഞ്ഞു. തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായിരുന്നു രഘുവും രോഹിണിയും.

Share this story