‘ഝൂമേ ജോ പഠാന്‍’; ഷാരൂഖ്-ദീപിക കൂട്ടുകെട്ടില്‍ പഠാനിലെ രണ്ടാം ഗാനവും എത്തുന്നു

pathan

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ പ്രതീക്ഷകൾ ഉയര്‍ത്തിയ ചിത്രമായിരുന്നു ‘പഠാന്‍’. എന്നാല്‍ കഴിഞ്ഞ ആഴ്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയതോടെ അപ്രതീക്ഷിത വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തിൻ്റെ നിറം സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയും ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

ഡിസംബർ 22ന് ‘ഝൂമേ ജോ പഠാന്‍’ എന്ന ഗാനം റിലീസ് ചെയ്യും. ബേഷരം രംഗിലേതുപോലെ ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോണും ഗാനത്തിന്‍റെ ഭാഗമാണ്. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദാണ്.

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Share this story