കാന്താര ഒടിടിയിലേയ്ക്ക്; നവംബർ 24ന് ആമസോൺ പ്രൈമിൽ

kanthara

ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ സിനിമ ലോകം മുഴുവൻ തരംഗമായി മാറിയിരുന്നു.

കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പർ ഹിറ്റായി മാറി. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Share this story