മമ്മൂട്ടി-ജ്യോതികാ ചിത്രം ‘കാതല്‍’; ചിത്രീകരണം പൂര്‍ത്തിയായി

Movie

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതലി’ന്‍റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആദർശ് സുകുമാരൻ, പോള്‍സണ്‍ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.

എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, കല: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എം.പി.എസ്.ഇ, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സഹസംവിധായകൻ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ ആനന്ദൻ,കുഞ്ഞില മാസിലാമണി.

Share this story