ഒരു പക്ഷെ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയില്ലായിരുന്നങ്കിൽ മണിച്ചിത്രതാഴ് ഇത്രയും വലിയ വിജയമാകുമായിരുന്നില്ല; അഭിനയമല്ലാതെ മറ്റൊരു കാരണം കൂടി ഉണ്ട്

Movie

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മധു മുട്ടത്തിന്റെ രചനയിൽ ഫാസിൽ സംവിധാനം ചെയ്തു മോഹൻലാൽ സുരേഷ് ഗോപി ശോഭന നെടുമുടി വേണു ഇന്നോസ്ന്റ് തുടങ്ങിയ വൻ താര നിര കൊണ്ട് സമ്പന്നമായ മണിച്ചിത്ര താഴ്. ശാസ്ത്രത്തിന്റെ അടിത്തറയോടെ എന്നാൽ ഒരു ഹൊറർ ടച്ച് നില നിർത്തിയാണ് ഫാസിൽ ചിത്രം ഒരുക്കിയത്.

ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ട ചിത്രങ്ങളിൽ ഒന്നാകും മണിച്ചിത്ര താഴ്. ചിത്രത്തിൽ നകുലൻ എന്ന പ്രധാന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. എല്ലാ സ്സീനുകളും എഴുതി പൂർത്തിയായപ്പോളും ചിത്രത്തിന്റെ ക്ലൈമാക്സ് സീനിനെ ചൊല്ലി അണിയറ പ്രവർത്തകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനും ക്ലൈമാക്സിൽ ആത്മവിശ്വാസം പോരായിരുന്നു. അതിൽ പ്രധാന കാരണം ചിത്രത്തിലൂടെ ഒരിക്കലും അന്ത വിശ്വാസം പ്രചരിപ്പിക്കുകയും അരുത് എന്നാൽ ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പോവുകയും എന്നാൽ പൂർണമായും ഒരു ഹൊറർ ഫീൽ നിലനിൽക്കുകയും വേണം. ഒപ്പം നകുലനു തന്റെ ഗംഗയെ തിരിച്ചു കിട്ടുകയും വേണം. ഈ ചിന്തയിൽ ഫാസിലും തിരക്കഥാകൃത് മധു മുട്ടവും ഇരിക്കുമ്പോൾ, നടൻ സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥയും മറ്റും എന്തായി എന്നറിയാൻ അവിടേക്ക് എത്തുന്നത്. അപ്പോൾ ഈ പ്രശനം അവർ സുരേഷ് ഗോപിയോട് പങ്ക് വെക്കുന്നു.

പക്ഷേ ഇരുവരെയും ഞെട്ടിച്ചു കൊണ്ട് സുരേഷ് ഗോപി ഒരാശയം മുന്നോട്ടു വച്ചു ഒരു പക്ഷേ അത് മണിച്ചിത്രതാഴിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ്. കാരണം അതുവരെ ഫാസിലും മധു മുട്ടവും കണ്ടെത്തിയതൊന്നും ചിത്രത്തിന് അനുയോജ്യമല്ലായിരുന്നു. സുരേഷ് ഗോപി പറഞ്ഞത് ഒരു ഡമ്മിയെ വച്ച് ആ സീൻ ഒരുക്കിക്കൂടെ എന്നായിരുന്നു. ഗംഗ തന്റെ പ്രതികാരം തീർക്കാനായി നകുലനും പകരം ബൊമ്മയെ വെട്ടുകയും അങ്ങനെ ആ സീൻ പ്രേക്ഷകരുടെ മുന്നിൽ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അന്ന് സുരേഷ് ഗോപി തങ്ങളോട് പറഞ്ഞു എന്നും അത് പൂർണമായും ശെരിയാണെന്നു മനസിലായി എന്നും അതാണ് പിന്നീട് ചിത്രത്തിൽ ഉപയോഗിച്ചത് എന്ന് ഫാസിൽ മുൻപൊരിക്കൽ പറഞ്ഞിരുന്നു.

Share this story