സംഘ്പരിവാറിന് പിന്നാലെ അടുത്തത്; പത്താൻ നിരോധിക്കണമെന്ന് മധ്യപ്രദേശിലെ ഉലമ ബോർഡ്
Sat, 17 Dec 2022

ബിജെപി, സംഘ്പരിവാർ നേതാക്കൾക്ക് പിന്നാലെ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ പത്താൻ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത്. മുസ്ലിങ്ങൾക്കിടയിൽ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി പറഞ്ഞു
പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ്പവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അനസ് അലി പറഞ്ഞു. ദീപിക പദുക്കോൺ കാവി നിറത്തിലെ ബിക്കിനി ധരിച്ച് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്ന് പറഞ്ഞാണ് തീവ്ര ഹിന്ദുത്വവാദികൾ ചിത്രത്തിനെതിരെ ആദ്യം രംഗത്തുവന്നത്. പിന്നാലെയാണ് ഉലമ ബോർഡും രംഗത്തെത്തിയിരിക്കുന്നത്.