ഇനി മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം: 'എലോൺ' നാളെ തിയേറ്ററുകളിൽ

Movie
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. റിപ്പബ്ലിക് ദിനമായ നാളെ ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. 
രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജെക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 
ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഹ്യൂമൻ റൈറ്റ്‌സിലെ ഉദ്യോഗസ്ഥനായ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായതിനാൽ മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Share this story