പത്താൻ സിനിമയിൽ മാറ്റങ്ങൾ വരുത്തണം; നിർദേശം നൽകി കേന്ദ്ര സെൻസർ ബോർഡ്

pathan

ഷാരൂഖ് ഖാൻ ചിത്രമായ പഠാനിൽ മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകി കേന്ദ്ര സെൻസർ ബോർഡ്. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദേശം. ചിത്രത്തിലെ ചില ഭാഗങ്ങളിൽ, ഗാനങ്ങളിലടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സർട്ടിഫിക്കേഷന് സമർപ്പിക്കാൻ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി നിർദേശിച്ചതായാണ് റിപ്പോർട്ട്

നേരത്തെ ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളെ അപമാനിച്ചുവെന്നാണ് ഇവരുടെ വിചിത്ര വാദം. നാല് വർഷത്തെ ഇടവേളക്ക് ശേഷം തീയറ്ററിൽ റിലീസിനെത്തുന്ന ഷാരുഖ് ഖാൻ ചിത്രമാണ് പത്താൻ.
 

Share this story