സീരിയൽ, സിനിമാ താരം രശ്മി ഗോപാൽ അന്തരിച്ചു

rashmi

സിനിമാ സീരിയൽ താരം രശ്മി ഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. സ്വന്തം സുജാത എന്ന സീരിയയിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ ശ്രദ്ധേയയായത്.

പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളുടെ ഭാഗമായി. മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ പ്രശാന്ത് കേശവ്‌
 

Share this story