ജയറാമിനായി തിരക്കഥാകൃത് ഒരുക്കിയ സിനിമ സംവിധായകൻ മോഹൻലാലിന് നൽകി. ജയറാമിന് നഷ്ടമായത് കരിയറിലെ ഏറ്റവും മികച്ച ഹിറ്റ്

Movie

സിനിമ സംഭവിക്കുന്നത് എപ്പോഴും ഭാഗ്യം അനുസരിച്ചാണ്. ചിലപ്പോൾ ഒരാളുടെ ഒരു തീരുമാനം ഒറ്റ ദിവസം കൊണ്ട് നമ്മളെ ഒരു സൂപ്പർ താരമാക്കാം. സത്യം പറഞ്ഞാൽ ഇവിടെ സംവിധായകരും തിരക്കഥ കൃത്തുക്കളും ആണ് സ്റ്റാറുകളെ ഉണ്ടാക്കുന്നത്. അവരുടെ തിരഞ്ഞെടുപ്പാണ് ചിലരുടെ കരിയർ മാറ്റി മറിക്കുന്നത്. അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ സിനിമ ലോകത്തു സംഭവിക്കുന്നുണ്ട് എങ്കിലും ഒരു ചിത്രത്തിൽ നായകനെന്ന് ഉറപ്പിച്ചിട്ടു അത് മറ്റൊരാളിലേക്ക് മാറി പോകുമ്പോൾ ചിലപ്പോൾ ഒരു നടൻ അറിഞ്ഞു കൊണ്ട് സംഭവിക്കാം അറിയാതെയും സംഭവിക്കാം അറിഞ്ഞു കൊണ്ട് സംഭവിക്കുകയാണെങ്കിൽ തന്നെ ആദ്യം കാസ്റ്റ് ചെയ്ത ചിത്രത്തിൽ തന്നെ ഒഴിവാക്കി മറ്റൊരാളെ തീരുമാനിക്കുമ്പോൾ പിന്നീട് ആ ചിത്രം സൂപ്പർ ഹിറ്റായി എന്നറിയുമ്പോൾ ആ വ്യക്തിക്കുണ്ടാകുന്ന സങ്കടവും നിരാശയും അതി ശക്തമാണ്. സിനിമയിൽ ഇത് സർവ്വ സാധാരണം ആണ്. അത്തരത്തിൽ ഒരു തീരുമാനം ഒരാൾക്ക് ഒരു സൂപ്പർ ഹിറ്റ് നൽകിയപ്പോൾ മറ്റൊരാൾക്ക് ഒരു സൂപ്പർ ഹിറ്റ് നഷ്ടമാക്കി.

നടൻ ജയറാമിന് അത്തരത്തിൽ തന്റെ കരിയറിൽ ഉണ്ടായ വലിയ നഷ്ടം അദ്ദേഹം അറിയിടാനിടയുണ്ട് എന്നാണ് വിശ്വാസം. പറയുന്നത് മോഹൻലാൽ സൂപ്പർ ഹിറ്റാക്കിയ ബാലേട്ടൻ എന്ന ചിത്രത്തെ കുറിച്ചാണ്. അച്ഛൻ മകൻ ബന്ധത്തിന്റെ തീക്ഷണത അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വി എം വിനു ആണ്. ടി എ ഷാഹിദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രത്തെ കുറിച്ച് ഷാഹിദ് വിനുവിനോട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അത് ഇഷ്ട്ടപ്പെട്ടു. ആരെയാണ് നായകനായി കണ്ടു വച്ചിരിക്കുനന്ത് ഏന് വിനു അദ്ദേഹത്തോട് ചോദിച്ചു . ജയറാം ആയാൽ കലക്കത്തില്ലേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. പക്ഷേ കഥ കേട്ടപ്പോൾ തന്റെ മനസ്സിൽ വന്നത് മോഹൻലാൽ ആയിരുന്നു എന്ന് വിനു ഒരഭിമുഖത്തിൽ പറയുന്നുണ്ട്.

മോഹൻലാലിനോട് ആ കഥ പറഞ്ഞപ്പോൾ നമുക്ക് അത് വളരെ വേഗം തന്നെ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. ജയറാമിനെ ഒഴിവാക്കാനായി വിനു പറഞ്ഞത് അദ്ദേഹം അത്തരം വേഷങ്ങൾ ധാരാളം ചെയ്തിട്ടുണ്ട് എന്നായിരുന്നു. മോഹൻലാലിൽ ജനങ്ങൾ കാണാൻ ആഗ്രഹിക്കുനന് കഥാപാത്രമായിരുന്നു അത് എന്ന് വിനു പറയുന്നു അങ്ങനെ ആ വേഷം മോഹൻലാൽ ചെയ്യുകയും അവിസ്മരണീയമാക്കുകയും ചെയ്തു.

ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി അച്ഛന്റെ വേഷത്തിൽ എത്തിയ നെടുമുടി വേണു മികച്ച പ്രകടനം കാഴ്ചവച്ചു. റിയാസ് ഖാൻ,ജഗതി ശ്രീകുമാർ,ഹരിശ്രീ അശോകൻ, സുധീഷ്, ഇന്നസെന്റ്, ദേവയാനി എന്നിവർ പ്രധാന കഥാപത്രങ്ങൾ ആയി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജയചന്ദ്രൻ ഈണം പകർന്നപ്പോൾ മനോഹര ഗാനങ്ങൾ ബാലേട്ടനിൽ ഉണ്ടായി. ചിത്രം വലിയ വിജയമായി തീർന്നു. ജയറാമിനും കരിയറിൽ വളരെ വലിയ ഒരു ബ്രേക്ക് സമ്മാനിക്കാൻ സാധ്യതയുണ്ടായിരുന്ന ചിത്രമാണ് ബാലേട്ടൻ അദ്ദേഹത്തിന് അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ കഴിയുമാണ് വേഷം തന്നെയായിരുന്നു ബാലേട്ടനിലേത് . പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന് ആ ഭാഗ്യമുണ്ടായില്ല.

Share this story