അൽഫോൺസ് പുത്രൻ ചിത്രം ‘ഗോള്‍ഡി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Movie

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന, അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.

സിനിമകളിൽ ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസറ്റുകളാണെന്നാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് ലിസ്റ്റിൻ കുറിച്ചത്. റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ലിസ്റ്റിൻ പറയുന്നു.

ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Share this story