വാരിസിന്റെ ഒടിടി റിലീസ് ഡേറ്റ് എത്തി; ടെലിവിഷന്‍ പ്രീമിയര്‍ ഡേറ്റും പുറത്ത്: സിനിമ പ്രേമികള്‍ ആവേശത്തില്‍

Movie

ദളപതി വിജയ് നായകനായി എത്തിയ മാസ് എന്റര്‍ടെയ്നറാണ് വാരിസ്. നാഷ്ണല്‍ ക്രഷ് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പിള്ളിയാണ്.

മാസ് എന്റര്‍ടെയ്നറായി എത്തിയ ‘വാരിസ്’ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയുടെയും ടെലിവിഷന്‍ പ്രീമിയര്‍ തീയതിയുടെയും സൂചനകളാണ് എത്തുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാരിസു ഫെബ്രുവരി 10-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തും, വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 14-ന് തമിഴ് പുതുവര്‍ഷമായി സണ്‍ ടിവിയില്‍ പ്ലാന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. വംശി പൈടിപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്

രശ്മിക മന്ദാന, പ്രകാശ് രാജ്, ശരത്കുമാര്‍, പ്രഭു, ജയസുധ, യോഗി ബാബു, ശ്രീകാന്ത്, ഷാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാര്‍ത്തിക് പളനിയുടെ ദൃശ്യങ്ങളും പ്രവീണ്‍ കെ എല്‍ എഡിറ്റിഗും ചെയ്ത ചിത്രത്തിന് എസ് തമന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചി്ത്രത്തിന്റെ തിരക്കിലാണ് ദളപതി ഇപ്പോള്‍. ‘തലപതി 67’ന്റെ ജോലികള്‍ വിജയ് ആരംഭിച്ചു കഴിഞ്ഞു.

Share this story