ആ സിനിമയിൽ അഭിനയിക്കാൻ നിങ്ങൾ പ്രതിഫലം വാങ്ങാൻ പാടില്ല; മമ്മൂട്ടിയോട് ഭാര്യ നിർബന്ധ പൂർവ്വം അങ്ങനെ പറയാൻ ഒരു കാരണം ഉണ്ട്

M Family

മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയാണ് നടൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കഥ പറയുമ്പോൾ.എം മോഹനൻ സംവിധാനം നിർവ്വഹിച്ച ചിത്രതിയിൽ ശ്രീനിവാസനെ കൂടാതെ മീന മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ ആനി നിരന്നിരുന്നു. ചിത്രത്തിൽ വളരെ സുപ്രധാന വേഷത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു.ചിത്രം ശ്രീനിവാസനും മുകേഷും ചേർന്നാണ് നിർമ്മിച്ചത്. പക്ഷേ പടം ഇത്രയും വലിയ സൂപ്പർ ഹിറ്റാവുമെന്നു ഇരുവരും ഒരിക്കലും കരുതിയിരുന്നില്ല.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ എന്നും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കും. ചിത്രത്തിൽ അഭിനയിച്ചതിന് മെഗാസ്റ്റാർ മമ്മൂട്ടി പ്രതിഫലം ഒന്നും സ്വീകരിച്ചിരുന്നില്ല എന്ന വാർത്ത അന്നേ പുറത്തു വന്നിരുന്നതാണ്. ഇപ്പോൾ എന്തുകൊണ്ട് മമ്മൂട്ടി അന്ന് ആ ചിത്രത്തിന്റെ പ്രതിഫലം വാങ്ങിയില്ല എന്നത് തുറന്നു പറയുകയാണ് നടൻ മുകേഷ്. ചിത്രം വലിയ വാണിജ്യ വിജയമായപ്പോൾ എങ്ങനെയെങ്കിലും മമ്മൂക്കയെ കൊണ്ട് പ്രതിഫലം വാങ്ങിപ്പിക്കണം എന്ന് താനും ശ്രീനിവാസനും തീരുമാനിച്ചിരുന്നു. ഇനി മമ്മൂക്ക പിണങ്ങിയാലും വേണ്ടില്ല പ്രതിഫലം നൽകണം എന്ന തീരുമാനത്തിൽ തങ്ങൾ എത്തിപ്പോയിരുന്നു. നിർബന്ധിച്ചാണെങ്കിലും പണം മമ്മൂക്കയെ ഏൽപ്പിക്കണം എന്ന് അന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നതായി മുകേഷ് പറയുന്നു.

മമ്മൂട്ടി തന്റെ മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങ് നടത്തുന്നതിനു സ്റ്റുഡിയോയിൽ എത്തിയപ്പോൾ മമ്മൂട്ടിയെ കാണാൻ ശ്രീനിവാസനും മുകേഷും പോവുകയും മമ്മൂക്കയെ കണ്ടപ്പോൾ കഥ പറയുമ്പോൾ ചിത്രത്തിന്റെ പ്രതിഫലം നീട്ടുകയും ചെയ്തു. പക്ഷേ പ്രതിഫലം വാങ്ങാൻ മമ്മൂട്ടി തയ്യാറായില്ല. പ്രതിഫലം വാങ്ങിയില്ലേൽ തങ്ങൾക്കു ഒരിക്കലും ഒരു മനഃസമാദാനം ഉണ്ടാകില്ല എന്ന് താനും ശ്രീനിവാസനും  പറഞ്ഞതായി മുകേഷ് പറയുന്നു . പക്ഷേ മമ്മൂട്ടി പ്രതിഫലം നിരസിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് മമ്മൂക്ക പ്രതിഫലം വാങ്ങാത്തതു എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപിടിയാണ് തങ്ങളെ ഞെട്ടിച്ചത് എന്ന് മുകേഷ് പറയുന്നു.

തന്റെ ഭാര്യ സുൽഫത് പറഞ്ഞിട്ടാണ് താൻ ആ ചിത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങാതെ ഇരുന്നത് എന്നാണ് മമ്മൂക്ക പറഞ്ഞത്.കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രമാണ് അശോക് രാജ് പേര് മറ്റൊന്നാണെങ്കിലും അത് മമ്മൂട്ടിയുടെ തന്നെ കഥയാണ് എന്നാണ് സുൽഫത് പറയുന്നത്. കൂട്ടുകാർക്ക് വേണ്ടി എന്ത് തന്നെ വിട്ടു വീഴ്ചയും മമ്മൂക്ക ചെയ്യുമെന്ന് സുൽഫത് പറയുന്നത് . അപ്പോൾ ഇത്രയും നല്ല ഒരു ചിത്രത്തിൽ ഇങ്ങനെയൊരു വേഷം ചെയ്യുമ്പോൾ നിങ്ങൾ ഫീസ്‌  വാങ്ങരുത് എന്ന് സുല്ഫത് തന്നോട് പറഞ്ഞു എന്നും ,അപ്പോൾ ഇനി പ്രതിഫലം വാങ്ങിയാൽ സുൽഫത്തിനെ എങ്ങനെ ഫേസ് ചെയ്യുമെന്നും അന്ന് മമ്മൂക്ക ചോദിച്ചു എന്നുമാണ് മുകേഷ് പറയുന്നത്. ആ കാര്യം മനസിലായപ്പോൾ മമ്മൂക്കയെ പ്രതിഫലം വാങ്ങാൻ നിർബന്ധിക്കുന്ന ഉദ്യമത്തിൽ നിന്നും തങ്ങൾ പിന്മാറി എന്ന് മുകേഷ് ഓർമ്മിപ്പിക്കുന്നു.ഏതൊക്കെ എല്ലാവര്ക്കും പറ്റുന്ന കാര്യമല്ല എന്നും ഇതൊക്കെ മമ്മൂട്ടിയുടെ ഒരു ഗുണമാണെന്നും മുകേഷ് പറയുന്നു

Share this story