തെലുങ്ക് യുവ നടൻ സുധീർ വർമ അന്തരിച്ചു; ആത്മഹത്യയെന്ന് പോലീസ്

sudheer

തെലുങ്ക് യുവ നടൻ സുധീർ വർമയെ മരിച്ചു. 33 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിഷം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 10ന് വാറങ്കലിൽ വെച്ച് സുധീർ വർമ വിഷം കഴിച്ചിരുന്നു. തുടർന്ന് ഹൈദരാബാദിലെ ബന്ധു വീട്ടിൽ പോയ സുധീർ വർമയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 21ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പോസ്റ്റുമോർട്ടം നടത്താതെയാണ് സുധീർ വർമയുടെ മൃതദേഹം വിട്ടുകൊടുത്തതെന്ന് ആരോപണമുണ്ട്.  

സെക്കൻഡ് ഹാൻഡ് എന്ന ചിത്രത്തിലൂടെയാണ് സുധീർ വർമ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. നീക്കു, നക്കു ഡാഷ് ഡാഷ്, കുന്ദനപ്പു ബൊമ്മ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ
 

Share this story