ഓർമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ; പ്രമുഖ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു
Tue, 16 May 2023

പ്രശസ്ത സിനിമാ നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. കണ്ണാറ മണ്ടൻചിറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി വാർധക്യസഹജമായ അസുഖങ്ങൾ കാരണം വീട്ടിൽ കഴിയുകയായിരുന്നു.
ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി, വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ, എന്നിവയാണ് പികെആർപി പിള്ള നിർമിച്ച പ്രധാന ചിത്രങ്ങൾ. ഷിർദ്ദിസായി ക്രിയേഷൻസ് എന്ന ബാനറിലാണ് ശ്രദ്ധേയമായ ഈ സിനിമകൾ നിർമിച്ചത്. 16 സിനിമകൾ നിർമിക്കുകയും 10 ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്.