സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്ന താരങ്ങള്‍ പരാജയപ്പെടുമ്പോള്‍ കുറയ്ക്കണം: കമല്‍

Kamal

സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്ന താരങ്ങള്‍ പരാജയപ്പെടുമ്പോള്‍ അതനുസരിച്ച് പ്രതിഫലം കുറക്കണമെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഒരു ബാലന്‍സ് വേണം. പലപ്പോഴും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിഫലത്തുക താങ്ങാന്‍ കഴിയില്ലന്നും കമല്‍ പറഞ്ഞു.

കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ കലാവിഷ്‌കാരത്തിന് വിലയിടുന്നത് അയാള്‍ തന്നെയാണ്. അതില്‍ ഇടപടേണ്ട ആവശ്യം ഇല്ല. എന്നാല്‍ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഒരു സിനിമ ഓടിയാല്‍ താരങ്ങള്‍ പ്രതിഫലം കൂട്ടമ്പോള്‍ രണ്ടോ മൂന്നോ സിനിമ പരാജയപ്പെടുമ്പോള്‍ പ്രതിഫലം കുറക്കേണ്ടതല്ലേ എന്നും കമല്‍ ചോദിച്ചു. എന്നാല്‍ അതിനവര്‍ തെയ്യാറാകുന്നില്ലന്നതാണ് സത്യം. എന്നാല്‍അങ്ങിനെ പ്രതിഫലം കുറക്കുയാണെങ്കില്‍ നമുക്ക് താരങ്ങളോട് യോജിക്കാന്‍ പറ്റും, അല്ലാത്തടത്തോളം അതിന് കഴിയില്ലന്നും കമല്‍ പറഞ്ഞു.

താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യം നിര്‍മാതാക്കളുടെ സംഘടനയുടെ ഭാഗത്ത് നിന്നുയര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കമല്‍.

Share this story