നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ്
Oct 16, 2025, 17:02 IST
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസാണ് വരൻ. ഇരുവർക്കും ആശംസകൾ നേർന്ന് അവതാരകയായ ധന്യ വർമയാണ് വാർത്ത പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് വിവരം ധന്യ അറിയിച്ചത്.
എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി എന്ന കുറിപ്പിനൊപ്പം വിവാഹ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം അർച്ചന കവിയെ റിക് വർഗീസ് മിന്ന് കെട്ടുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016ൽ കൊമേഡിയനായ അബീഷ് മാത്യുവിനെ അർച്ചന വിവാഹം ചെയ്തിരുന്നു. ഇരുവരും 2021ൽ വേർപിരിഞ്ഞു.
