കടൈസി വ്യവസായിയിലെ നടി കാസമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു

തമിഴ് നടി കാസമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. ദേശീയ അവാർഡ് നേടിയ കടൈസി വ്യവസായി എന്ന സിനിമയിലൂടെ പ്രശസ്തയായ നടിയാണ് ഇവർ.

സംഭവത്തിൽ ഇവരുടെ മകൻ പി നാമക്കൊടിയെ(52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ആനയൂരിലാണ് സംഭവം. മദ്യം വാങ്ങാനുള്ള പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കാസമ്മാളിനെ മകൻ മർദിച്ചത്.

ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് നാമക്കൊടി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
 

Share this story