നടി നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

noor

നടിയും മോഡലുമായ നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്‌ളാറ്റിലാണ് നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്

ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ്‌ഴുകിയ നിലയിൽ മൃതദേഹം കണ്ടത്

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എയർ ഹോസ്റ്റസായിരുന്ന നൂർ പിന്നീട് അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. കാജോൾ നായികയായ ദി ട്രയൽ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും വേഷമിട്ടു.
 

Share this story